മധ്യപ്രദേശിൽ ബസും പിക്കപ് വാനും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം പത്ത് പേർ മരിച്ചു

acc

മധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ ബസും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ച രാത്രി നാഗ്പൂർ റോഡിലെ സിമരിയക്ക് സമീപമാണ് അപകടം. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്

ആറ് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസ് യാത്രികരായ എട്ട് പേരും പിക്കപിന്റെ ഡ്രൈവറും ക്ലീനറും മരിച്ചവരിൽ ഉൾപ്പെടുന്നു. 31 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവരുടെ ചികിത്സ സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
 

Tags

Share this story