മധ്യപ്രദേശിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; 15 പേർ മരിച്ചു

mp

മധ്യപ്രദേശിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 മരണം. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. ഖാർഗോൺ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ഖാർഗോണിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് അൻപതിനായിരം രൂപയും നിസാര പരുക്കുള്ളവർക്ക് 25000 രൂപവീതവും നൽകും.

Share this story