യുപിയിൽ വിവാഹ സംഘത്തിന്റെ ബസ് തീപിടിച്ച് കത്തിനശിച്ചു; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

bus

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് വൻ അപകടം. അഞ്ച് പേർ അപകടത്തിൽ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് തീപിടിച്ചത്

വൈദ്യുതി വയറിൽ തട്ടി തീപിടിക്കുകയും പിന്നാലെ ബസാകെ ആളിക്കത്തുകയുമായിരുന്നു. വിവാഹസംഘമായതിനാൽ നിരവധി പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ബസ് പൂർണമായും കത്തിനശിച്ചു

പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
 

Share this story