ആന്ധ്രയിലെ അല്ലൂരിയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണു; ഒമ്പത് പേർ മരിച്ചു

alluri

ആന്ധ്ര പ്രദേശിലെ അല്ലൂരി ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. തുളസിപാകല ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 35 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു ക്ലീനറുമാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഏഴ് പേരെ ചിന്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഭദ്രാചലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടത്തിന് പിന്നാലെ പോലീസും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തുകയും രക്ഷാദൗത്യം ആരംഭിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകും
 

Tags

Share this story