ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടു; ദുബൈയിലെന്ന് സൂചന

byju

ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടതായി സൂചന. ബൈജു ഇപ്പോൾ ദുബൈയിലാണെന്നാണ് വിവരം. നേരത്തെ ബൈജു ഇന്ത്യ വിടാതിരിക്കാനായി ഇ ഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു ദുബൈയിലേക്ക് കടന്നത്. 

ബൈജു ഇനി തിരികെ ഇന്ത്യയിലേക്ക് വരുമോ എന്നതിൽ വ്യക്തതയില്ല. ഇന്ന് ചേരുന്ന കമ്പനിയുടെ ജനറൽ മീറ്റിംഗിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല. ഓൺലൈനായാണ് യോഗം ചേരുന്നത്. ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30 ശതമാനം ഓഹരിയുള്ള നിക്ഷേപകരമാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ നീക്കുക എന്നതാണ് യോഗത്തിന്റെ അജണ്ട

സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവരും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കും. പുതിയ ഒരാളെ നിയമിക്കുന്നത് വരെ ഇടക്കാല സിഇഒയെ കണ്ടെത്തും. മുപ്പത് ദിവസത്തിനകം പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും.
 

Share this story