ഏഴാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും; ജനവിധി തേടുന്നത് മോദി അടക്കമുള്ള പ്രമുഖർ

Election

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. എട്ട് സംസ്ഥാനങ്ങളിലും ചണ്ഡിഗഢീലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

യുപിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള 13 സീറ്റുകളിലാണ് ജൂൺ 1ന് വോട്ടെടുപ്പ് നട്കകുന്നത്. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും

പശ്ചിമ ബംഗാളിൽ 9 സീറ്റിലും ബീഹാറിൽ 8 സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, നടി കങ്കണ റണാവത്ത്, അഭിഷേക് ബാനർജി, ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി തുടങ്ങിയവരാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ

നാളെ പരസ്യപ്രചാരണം അവസാനിച്ചാലുടൻ നരേന്ദ്രമോദി ധ്യാനത്തിനായി പോകും. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് മോദി ധ്യാനമിരിക്കുക. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദിയുടെ ധ്യാനം.
 

Share this story