നാഗർകോവിൽ ദേശീയപാതയിൽ കാറും ബസും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്
May 12, 2023, 10:28 IST

കന്യാകുമാരിയിൽ നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ നാഗർകോവിൽ-തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്
വാഹനത്തിനുള്ളിൽ 11 പേരാണുണ്ടായിരുന്നത്. ഇതിൽ 10 പേർ കന്യാകുമാരി സ്വദേശികളും ഒരാൾ മലയാളിയുമാണ്. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.