യമുന എക്‌സ്പ്രസ് വേയിൽ കാറും ബസും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു

yamuna

ഉത്തർപ്രദേശിലെ യമനു എക്‌സ്പ്രസ് വേയിൽ കാറും ബസും കൂട്ടിയിടിച്ചതിന് പിന്നാലെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. കാർ യാത്രക്കാരാണ് മരിച്ചത്

ബസ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ വന്ന കാർ ബസിന്റെ പിന്നിലിടിച്ചാണ് തീപിടിച്ചത്

സ്വിഫ്റ്റ് ഡിസയർ കാറാണ് തീപിടിച്ചത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
 

Share this story