കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദം; യോഗ ട്രെയ്‌നർ രാംദേവിനെതിരെ കേസെടുത്തു

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദം; യോഗ ട്രെയ്‌നർ രാംദേവിനെതിരെ കേസെടുത്തു

കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ യോഗ ട്രെയ്‌നറും പതഞ്ജലി സ്ഥാപകനുമായ രാംദേവിനെതിരെ കേസെടുത്തു. ഇയാളടക്കം അഞ്ച് പേർക്കെതിരെയാണ് ജയ്പൂർ പോലീസ് കേസെടുത്തത്.

രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞൻ അനുരാഗ് വർഷ്‌നി, നിംസ് ചെയർമാൻ ബൽബീർ സിംഗ് തോമർ, നിംസ് ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരെയാണ് കേസ്.

പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന് പ്രചാരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ്. ഐപിസി 420 ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് രോഗികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ മരുന്ന് പരീക്ഷിച്ചതിനാണ് ബൽബീർ സിംഗിനെതിരെ കേസെടുത്തത്.

Share this story