ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസ്; കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു

kejriwal

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഇന്ന് രാവിലെ കോടതിയിൽ ഹാജരായി. ഡൽഹി റോസ് അവന്യു സെഷൻസ് കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കോടതിയുടെ നടപടി ആംആദ്മി പാർട്ടിക്കും ആശ്വാസമാണ്. നേരത്തെ മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഏഴ് തവണ കെജ്രിവാളിന് ഇ ഡി നോട്ടീസ് അയച്ചിരുന്നു. 

കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെതിരെ ഇഡി കോടതിയിൽ ഹർജി നൽകുകയായിരുന്നു. കെജ്രിവാൾ ഇന്ന് നേരിട്ട് ഹാജരാകാനായിരുന്നു കോടതി നിർദേശം. കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
 

Share this story