വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പരാതി ലഭിച്ചില്ലങ്കിലും കേസെടുക്കണം: സുപ്രീം കോടതി

supreme court

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പരാതി ലഭിച്ചില്ലങ്കിലും കേസെടുക്കാമെന്ന്   സുപ്രീം കോടതി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താമെന്നാണ്സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ മതം നോക്കാതെ നടപടി എടുക്കണം. ഇത്തരം പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. നടപടി എടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിനിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

Share this story