സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് സെഷൻ 1 പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിച്ചേക്കും. പരീക്ഷാ ഫലം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ വിദ്യാർഥികൾക്ക് റോൾ നമ്പറുകൾ ഉപയോഗിച്ച് ഫലം അറിയാം. 25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. results.cbsc.nic.in, cbsc.gov.in, cbse.gov.in, results.digilocker.gov.in, umang.gov.in എന്നീ സൈറ്റുകളിലൂടെ പരീക്ഷാ ഫലം അറിയാം.
ഇത്തവണ രണ്ടു സെഷനുകളിലായാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തിയിരിക്കുന്നത്. രണ്ടാമത്തെ സെഷൻ പരീക്ഷ മേയ് 15 മുതൽ ജൂൺ 1വരെയാണ് നടക്കുക. വിദ്യാർഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ വേണമെങ്കിൽ രണ്ടാമത്തെ പരീക്ഷ എഴുതാം.
രണ്ടു പരീക്ഷകളിലെയും സിലബസ് ഒന്നു തന്നെയാണ്. ആദ്യ സെഷൻ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും രണ്ടാമത്തെ സെഷൻ പരീക്ഷ എഴുതാം.
പരീക്ഷാ ഫലം എങ്ങനെ അറിയാം
-
സ്റ്റെപ് 1- cbscresults.nic.in സൈറ്റിൽ കയറുക
-
സ്റ്റെപ് 2- ഹോം പേജിൽ ക്ലിക് ചെയ്ത് ക്ലാസ് 10 റിസൾട്ട് ലിങ്കിൽ കയറുക
-
സ്റ്റെപ്3- രജിസ്ട്രേഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി ലോഗ് ഇൻ ചെയ്താൻ റിസൾട്ട് കാണാൻ സാധിക്കും.
-
സ്റ്റെബ് 4- ഫലം ഡൗൺ ലോഡ് ചെയ്ത് സേവ് ചെയ്യുക.
റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ചാണ് ഫലം അറിയാനാകുക.
