സിബിഎസ്ഇ പ്ലസ് ടു ഫലം ഉടൻ; റിസൾട്ട് അറിയാൻ നിങ്ങൾ തയ്യാറാണോ; ഇതാ അറിയേണ്ട കാര്യങ്ങൾ
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 12-ാം ക്ലാസ് ഫലം ഉടൻ പ്രഖ്യാപിക്കും. രാജ്യത്തുടനീളമുള്ള ഏകദേശം 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സിബിഎസ്ഇ 12-ാം ക്ലാസ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് results.cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും. 2026 മെയ് മൂന്നാം വാരത്തിൽ സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിക്കുമെന്നാണ് പരീക്ഷാ കൺട്രോളർ പറഞ്ഞത്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ, ഡിജിലോക്കർ പോർട്ടലിലുംടെയും (results.digilocker.gov.in) ഉമാങ് ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും.
വിദ്യാർത്ഥികൾ അവരുടെ 12-ാം ക്ലാസ് അഡ്മിറ്റ് കാർഡും ലോഗിൻ ചെയ്യാനുള്ള വിശദാംശങ്ങളും തയ്യാറാക്കി വയ്ക്കണം. ഫലം വരാനിരിക്കെ വ്യാജ സർക്കുലറുകളോ തീയതികളോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അതിന്റെ സ്ഥിരീകരിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകളിലോ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിച്ചാൽ മതിയെന്ന് സിബിഎസ്ഇ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
CBSE 12th Result 2026: CBSE ഫലങ്ങൾ എങ്ങനെ പരിശോധിക്കാം...
ആദ്യം നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
'CBSE 12th Result 2026" ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക
ഫലം സ്‌ക്രീനിൽ ദൃശ്യമാകും
DigiLocker ൽ എങ്ങനെ ഫലം പരിശോധിക്കാം? (How to Check the Result on DigiLocker?)
നിങ്ങളുടെ മാർക്ക്‌ഷീറ്റുകൾ പൂർണ്ണമായും സുരക്ഷിതവും സാധുതയുള്ളതുമായ ഒരു സർക്കാർ പ്ലാറ്റ്‌ഫോമാണ് DigiLocker. ഇത് ആക്‌സസ് ചെയ്യുന്നത് വളരെ ലളിതമാണ്.,
1. ആദ്യം DigiLocker ന്റെ ഔദ്യോഗിക വെബ്സൈറ്റായ digilocker.gov.in സന്ദർശിക്കുക. അല്ലെങ്കിൽ ഇതിന്റെ ആപ് ഡൗൺലോഡ് ചെയ്യുക
2. ശേഷം നിങ്ങളുടെ ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇനി നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ 'sign up' ചെയ്ത് രജിസ്റ്റർ ചെയ്യുക
3. ഹോം പേജിൽ, 'Education' വിഭാഗത്തിലേക്ക് പോയി 'CBSE' തിരഞ്ഞെടുക്കുക.
4. ഇനി 'Class XII Marksheet' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റോൾ നമ്പറും അഡ്മിറ്റ് കാർഡ് ഐഡിയും നൽകുക.
5. നിങ്ങളുടെ മാർക് ഷീറ്റ് സ്ക്രീനിൽ ദൃശ്യമാകും, അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.
CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലങ്ങൾ മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി CBSE പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് വാർത്താ ഏജൻസിയായ PTI യോട് നേരത്തെ പറഞ്ഞിരുന്നു. ഫല തയ്യാറെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണെന്നും മുമ്പ് പ്രഖ്യാപിച്ച താൽക്കാലിക സമയക്രമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
CBSE പന്ത്രണ്ടാം ക്ലാസ് ഫലം എന്ന വരുമെന്നത് വിദ്യാർത്ഥികളുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഫല പ്രവണതകൾ നോക്കുമ്പോൾ, ബോർഡ് മിക്ക ഫലങ്ങളും മെയ് പകുതിയിലാണ് പുറത്തിറക്കിയത്. 2025-ൽ CBSE മെയ് 13 ന് ഫലങ്ങൾ പ്രഖ്യാപിച്ചു, 2024 ലും മെയ് 13 ന് ഫലങ്ങൾ പ്രഖ്യാപിച്ചു. 2023 ൽ ബോർഡ് മെയ് 12 ന് ഫലങ്ങൾ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഇത്തവണയും രണ്ടാം ആഴ്ചയോ മെയ് മധ്യത്തിലോ CBSE 12-ാം ക്ലാസ് ഫലം പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം 2026 പുറത്തിറങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അവരുടെ ഫലം പരിശോധിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് results.cbse.nic.in, cbse.gov.in, results.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകൾ ഉപയോഗിക്കാൻ കഴിയും. എന്തെങ്കിലും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കുക. അതിനായി അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ തയ്യാറാക്കി സൂക്ഷിക്കുക.
റിസൾട്ട് പ്രസിദ്ധീകരിച്ചാലുടൻ താഴെ പറയുന്ന വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് മാർക്ക് അറിയാൻ സാധിക്കും:
- cbseresults.nic.in
- results.cbse.nic.in
- cbse.gov.in
കൂടാതെ DigiLocker, UMANG App എന്നിവ വഴിയും ഫലം ലഭ്യമാകും.
