ബിബിസിയെ വിടാതെ കേന്ദ്രം; ഫെമ നിയമം ലംഘിച്ചെന്ന് കാണിച്ച് ഇ ഡി കേസെടുത്തു

bbc

ബിബിസിക്കെതിരെ പ്രതികാര നടപടികളുമായി കേന്ദ്രസർക്കാർ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) ലംഘിച്ചതിന് ബിബിസിക്കെതിരെ കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇ ഡി ഓഫീസിൽ ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദര് അന്വേഷമ സംഘം പരിശോധന നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വക മാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇ ഡി കേസെടുത്തത്. 

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത് കേന്ദ്രം രാജ്യത്ത് നിരോധിക്കുകയും ചെയ്തു. പിന്നാലെയാണ് ബിബിസിക്കെതിരെ കേന്ദ്ര ഏജൻസികൾ പലതരത്തിലുള്ള നടപടികൾ ആരംഭിച്ചത്.
 

Share this story