ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി
Wed, 22 Feb 2023

രാഷ്ട്രീയ ചാരവൃത്തി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഫീഡ് ബാക്ക് യൂണിറ്റ് വഴി പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.
2015ലാണ് ഡൽഹി സർക്കാർ ഫീഡ് ബാക്ക് യൂണിറ്റ് രൂപീകരിക്കുന്നത്. തുടർന്ന് 20 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു. 2016 ഫെബ്രുവരി മുതൽ 2016 സെപ്റ്റംബർ വരെ രാഷ്ട്രീയ എതിരാളികളുടെ മേൽ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.