കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപി സെല്ലുകളായി മാറി: രാഹുൽ ഗാന്ധി

rahul

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികൾ സർക്കാർ ഏജൻസികൾ അല്ലാതായെന്ന് രാഹുൽ പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്.

അഴിമതിയിൽ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാരുമായും ബിജെപിയുമായും ഒത്തുതീർപ്പില്ലെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു. ഒത്തുതീർപ്പിനായി കെഞ്ചില്ല. പോരാട്ടം തുടരും പരാജയം സമ്മതിക്കില്ലെന്നും ഹേമന്ത് സോറൻ പറഞ്ഞു.
 

Share this story