കേന്ദ്ര സായുധ സേന പരീക്ഷകൾ ഇനി മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം: ഉത്തരവിറക്കി കേന്ദ്രസർക്കാർ

കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ ഇനി മുതൽ 13 ഇന്ത്യൻ ഭാഷകളിൽ കൂടി എഴുതാൻ അവസരം. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കിണി എന്നിങ്ങനെ 13 ഭാഷകളിൽ എഴുതാനുള്ള അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. നേരത്തെ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്. പുതിയ ഭാഷകൾ കൂടി ഉൾപ്പെടുത്തിയതോടെ, 15 ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്.

ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെയാണ് ഈ വർഷത്തെ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടക്കുന്നത്. 128 നഗരങ്ങളിലായി നടക്കുന്ന പരീക്ഷയിൽ 48 ലക്ഷം ഉദ്യോഗാർത്ഥികൾ മാറ്റുരയ്ക്കും. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, അസം റൈഫിൾസ്, എസ്എസ്ബി എന്നിവയാണ് സായുധ സേനയുടെ ഉപവിഭാഗങ്ങൾ.

Share this story