ഇടക്കാല ബജറ്റിനൊരുങ്ങി കേന്ദ്രസർക്കാർ; ഹൽവ തയാറാക്കി ആഘോഷം

ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ബജറ്റിന്‍റെ അവസാന ഘട്ട തയാറെടുപ്പിന്‍റെ ഭാഗമായി ബുധനാഴ്ച കേന്ദ്ര സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ ഹൽവ തയാറാക്കിക്കൊണ്ടുള്ള ആഘോഷം സംഘടിപ്പിച്ചു. കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ധനമന്ത്രി ഹൽവ ജീവനക്കാർക്ക് വിതരണം ചെയ്തു. സമ്പൂർണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷ. ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.


എല്ലാ വർഷവും ബജറ്റ് തയാറെടുപ്പിന്‍റെ അവസാന ഘട്ടമെന്ന നിലയിൽ ഹൽവ ആഘോഷം സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും പേപ്പർലെസ് ആയായിരിക്കും ബജറ്റ് അവതരിപ്പിക്കു. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

പാർലമെന്‍റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ബജറ്റ് രേഖകൾ യൂണിയൻ‌ ബജറ്റ് മൊബൈൽ ആപ്പിൽ ലഭ്യമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും രേഖകൾ ലഭിക്കും.

Share this story