സിഎഎ നടപ്പാക്കി തുടങ്ങി കേന്ദ്രസർക്കാർ; 14 പേരുടെ അപേക്ഷ അംഗീകരിച്ച് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം(സിഎഎ) കേന്ദ്രസർക്കാർ നടപ്പാക്കി തുടങ്ങി. 14 പേരുടെ അപേക്ഷകൾ അംഗീകരിച്ച് പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്

സിഎഎക്കെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർഥികൾക്കാണ് പൗരത്വം നൽകിയത്.

മാർച്ച് 11ന് സിഎഎയുടെ വിജ്ഞാപനം കേന്ദ്രസർക്കാർ ഇറക്കിയിരുന്നു. പൗരത്വ നിയമഭേദഗതി രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
 

Share this story