എൻ പി ആർ നടപ്പാക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചക്ക് തയ്യാറെടുത്ത് കേന്ദ്രസർക്കാർ
Feb 15, 2020, 08:26 IST
ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറെടുക്കുന്നു. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്താനാണ് തീരുമാനം.
എപ്രിൽ-സെപ്റ്റംബർ മാസത്തോടെ എൻ പി ആർ, സെൻസസ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിന് സഹകരിക്കാത്ത സാഹചര്യത്തിലാണ് അനുനയ നീക്കവുമായി കേന്ദ്രം രംഗത്തുവന്നത്.
കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും എൻ പി ആർ നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.