2021 ഓഗസ്‌റ്റോടെ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

2021 ഓഗസ്‌റ്റോടെ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ മുപ്പത് കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്‌റ്റോടെ കൊവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. അടുത്ത വർഷം ആദ്യ നാല് മാസത്തിനുള്ളിൽ വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ സാധിക്കും. ജൂലൈ-ഓഗസ്‌റ്റോടെ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി

ഇതിനായുള്ള നടപടികൾ നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ സുരക്ഷാ മാനദണ്ഡം എല്ലാവരും പാലിക്കണം. കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ ശക്തമായ ആയുധം മാസ്‌കും സാനിറ്റൈസറുമാണ്

ലോകത്ത് കൊവിഡ് മുക്തി നിരക്ക് കൂടുതൽ ഇന്ത്യയിലാണ്. 2020 ജനുവരിയിൽ കേവലം ഒരു ലബോറട്ടറി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 2165 ലാബുകൾ രാജ്യത്തുടനീളമുണ്ട്. ദിനംപ്രതി പത്ത് ലക്ഷത്തിലേറെ പേർക്ക് പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Share this story