കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചെന്ന് എഐസിസി

ajay

പാർട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചെന്ന് കോൺഗ്രസ്. ജനാധിപത്യം തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസിന്റേ കൂടാതെ യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇന്നലെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നേതൃത്വം അറിയിച്ചു.

നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശപ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കൻ പറഞ്ഞു. ആദായ നികുതി വകുപ്പ് 210 കോടി രൂപയുടെ റിക്കവറി ആവശ്യപ്പെട്ടു

ക്രൗഡ് ഫണ്ടിംഗിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോൾ പണമില്ലെന്നും അജയ് മാക്കൻ പറഞ്ഞു
 

Share this story