ഹർജി പിൻവലിച്ചാൽ വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം; പിൻവലിക്കില്ലെന്ന് കേരളം

supreme court

സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചാൽ കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും കേരളസർക്കാർ തിരിച്ചടിച്ചു. 

വിഷയത്തിൽ ചർച്ചക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരുപക്ഷത്തിൽ നിന്നും രാഷ്ട്രീയമല്ല, ഗൗരവമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി

കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി കേരളം കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 6, 7 തീയതികളിൽ വാദം കേൾക്കുന്നതിനായി മാറ്റി. ഇതിനിടയിലും ചർച്ചക്ക് സാധ്യതയുണ്ടോയെന്ന് നോക്കണമെന്നും കോടതി നിർദേശിച്ചു.
 

Share this story