കേരളത്തിന് 13,608 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതി നൽകാമെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ

supreme court

കേരളത്തിന് 13,608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. കേരളത്തിന്റെ ഹർജി പിൻവലിച്ചാലെ അനുമതി നൽകാനാകൂ എന്ന മുൻ നിലപാട് കോടതി നിർദേശത്തെ തുടർന്ന് കേന്ദ്രം തിരുച്ചി

15,000 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ നിർദേശത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. 

ശമ്പളം നൽകാൻ തത്കാലം പണമുണ്ട്. എന്നാൽ പെൻഷൻ, ക്ഷാമബത്ത എന്നിവ നൽകാൻ കഴിയാത്ത സാഹചര്യമാണ്. 28,000 കോടി രൂപ ഈ മാർച്ചിൽ തന്നെ കടമെടുക്കാൻ അനുവദിക്കണമെന്നും സിബൽ വാദിച്ചു
 

Share this story