കേന്ദ്ര നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നത്; ഓർഡിനൻസിനെ കോടതിയിൽ ചോദ്യം ചെയ്യും
Sat, 20 May 2023

ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസ് ഇറക്കിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണ്. സുപ്രീം കോടതി വിധിയെ ബിജെപി സർക്കാർ വെല്ലുവിളിക്കുകയാണ്
ഡൽഹി സർക്കാരിന് കൂടുതൽ അധികാരം നൽകിയ വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും കെജ്രിവാൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരെ അംഗങ്ങളാക്കിയാണ് പുതിയ അതോറിറ്റി രൂപീകരിച്ചത്. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം