ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

champai

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഭയന്ന് എംഎൽഎമാരെ റാഞ്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ട നാടകീയ രംഗങ്ങൾക്ക് ശേഷമാണ് ചംപായ് സോറൻ അധികാരമേറ്റത്

മുഖ്യമന്ത്രിയെ കൂടാതെ കോൺഗ്രസ് എംഎൽഎ അലംഗീർ ആലമും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 5നാണ് നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്.
 

Share this story