ജാർഖണ്ഡിൽ ചംപായ് സോറൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

champai

ജാർഖണ്ഡിൽ ചംപായ് സോറൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു ദിവസത്തിലധികം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ചംപായ് സോറനെ സർക്കാരുണ്ടാക്കാനായി ഗവർണർ ക്ഷണിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഗവർണറുടെ ക്ഷണം. സർക്കാർ രൂപീകരണത്തിന് ഗവർണർ അനുമതി നൽകാൻ വൈകിയതിനെ തുടർന്ന് ഏറെ രാഷ്ട്രീയ നാടകങ്ങളാണ് ജാർഖണ്ഡിൽ അരങ്ങേറിയത്.

ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയെങ്കിലും പോകാനായില്ല. മോശം കാലാവസ്ഥയെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ചംപായ് സോറനും എംഎൽഎമാരും വിമാനത്താവളത്തിലെത്തിയത്. ബിജെപി ഓപറേഷൻ താമര വഴി എംഎൽഎമാരെ അവരുടെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ചംപായ് സോറന്റെ ആരോപണം.
 

Share this story