ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; എഎപി സ്ഥാനാർഥിയെ സുപ്രിം കോടതി വിജയിയായി പ്രഖ്യാപിച്ചു

supreme court

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിം കോടതി വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരിക്ക് സുപ്രിം കോടതി കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്

അസാധുവായ എട്ട് വോട്ടുകളും സാധുവായി കണക്കാക്കും. പ്രിസൈഡിംഗ് ഓഫീസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകളും സുപ്രിം കോടതി പരിശോധിച്ചു

ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു.
 

Share this story