ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും; പവൻ കല്യാൺ ഉപമുഖ്യമന്ത്രിയാകും

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ജനസേന അധ്യക്ഷനും നടനുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മന്ത്രിമാർ ആരൊക്കെയെന്ന് തീരുമാനിക്കും. 

സഖ്യകക്ഷികളായ ബിജെപിയുടെയും ജനസേനയുടെയും താത്പര്യങ്ങളും ജാതി, പ്രാദേശിക ഘടകങ്ങളും കണക്കിലെടുക്കും. 21 സീറ്റുകൾ നേടിയ പ്രധാന സഖ്യകക്ഷിയായ ജനസേനക്ക് മന്ത്രിസഭയിൽ മികച്ച പ്രാതിനിധ്യം നൽകുമെന്ന് ടിഡിപി അറിയിച്ചു

പവൻ കല്യാണിന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. സംസ്ഥാന മന്ത്രിസഭയിൽ പാർട്ടി പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രസഭയിൽ ചേരാനുള്ള വാഗ്ദാനം പവൻ കല്യാൺ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. എട്ട് സീറ്റുകൾ ലഭിച്ച ബിജെപിക്ക് രണ്ടോ മൂന്നോ മന്ത്രിസ്ഥാനം ലഭിച്ചേക്കും.
 

Share this story