ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെയും ഒഡീഷയിൽ മോഹൻ ചരൺ മാജിയുടെയും സത്യപ്രതിജ്ഞ ഇന്ന്

ആന്ധ്രാപ്രദേശിലും ഒഡീഷയിലും പുതിയ സർക്കാരുകൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവും ഒഡീഷയിൽ മോഹൻ ചരൺ മാജിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയിൽ ടിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരും ഒഡീഷയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുമാണ് അധികാരത്തിലേറുന്നത്

ഇന്നലെയാണ് ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജിയെ നിയമസഭാ കക്ഷി യോഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. നാല് തവണ എംഎൽഎ ആയ മോഹൻ ചരൺ മാജി സംസ്ഥാനത്തെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്

കെവി സിംഗ് ദേവ്, പ്രവതി പരീത എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. 147 അംഗ നിയമസഭയിൽ 78 സീറ്റുകളിൽ വിജയിച്ചാണ് ഒഡീഷയിൽ ബിജെപി അധികാരം പിടിച്ചത്. അതേസമയം ആന്ധ്രയിൽ നാലാം തവണയാണ് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തുന്നത്. രാവിലെ 11.27ന് വിജയവാഡയിലെ കേസരപ്പള്ളി ഐടി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും.
 

Share this story