രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്, ഇന്ത്യ രണ്ടാം വിഭജനത്തിലേക്ക് നീങ്ങുന്നു; ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ്
Jan 23, 2020, 19:52 IST
![രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്, ഇന്ത്യ രണ്ടാം വിഭജനത്തിലേക്ക് നീങ്ങുന്നു; ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ്](https://metrojournalonline.com/static/c1e/client/89527/migrated/6bf5d14eb0a016a3ca3b6b5792b02274.jpg)
ഇന്ത്യ മറ്റൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി ബംഗാൾ ഘടകം വൈസ് പ്രസിഡന്റ് ചന്ദ്രകുമാർ ബോസ്. സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനാണ് ചന്ദ്രകുമാർ ബോസ്. പൗരത്വ നിയമഭേദഗതിയെ പേരെടുത്ത് പരാമർശിക്കാതെയാണ് ചന്ദ്രകുമാറിന്റെ പ്രസ്താവന
രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വിശദീകരിക്കാൻ നിൽക്കുന്നില്ല. എന്നാൽ ഇന്ത്യൻ സമുദായങ്ങൾക്കുള്ളിൽ ഇന്ന് യാതൊരു ഐക്യവുമില്ല. എന്റെ മുത്തച്ഛനെ പോലെയുള്ളവർക്ക് മാത്രമേ ഇന്ത്യയെ അതിന്റെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സാധിക്കു
നേതാജിയെ മുൻനിർത്തി പ്രവർത്തില്ലെങ്കിൽ രാജ്യം ഭിന്നിക്കപ്പെടും. വീണ്ടും വിഭജനമുണ്ടാകുമെന്നും ചന്ദ്രകുമാർ പറഞ്ഞു. പൗരത്വ ഭേദഗതിയിൽ മുസ്ലീങ്ങളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവാണ് ചന്ദ്രകുമാർ ബോസ്.