സസ്‌പെൻഷന് പിന്നാലെ ബിആർഎസ് വിട്ട് ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത
Sep 3, 2025, 14:56 IST

ബിആർഎസ് പാർട്ടി വിട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത. പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷന് പിന്നാലെയാണ് നടപടി. എംഎൽസി സ്ഥാനവും കവിത രാജിവെച്ചു. ബിആർഎസിനെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി കവിത ആരോപിച്ചു
ടി ഹരീഷ് റാവു, സന്തോഷ് കുമാർ എന്നീ നേതാക്കൾക്ക് തനിക്കെതിരായ പാർട്ടി നടപടിയിൽ പങ്കുണ്ടെന്നും കവിത ആരോപിച്ചു. ഇരുവരും കവിതയുടെ ബന്ധുക്കൾ കൂടിയാണ്. കഴിഞ്ഞ ദിവസമാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കവിതയെ സസ്‌പെൻഡ് ചെയ്തത്
ബിആർഎസിൽ ഏറെക്കാലമായി തുടരുന്ന ആഭ്യന്തര കലഹത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെയും ഹരീഷ് റാവുവിനെതിരെയും സന്തോഷ് കുമാറിനെതിരെയും കവിത ആരോപണം ഉന്നയിച്ചിട്ടുണ്ട്.