ഹോട്ടലുടമയെ വെടിവച്ചു കൊന്ന കേസിൽ ഛോട്ടാ രാജന് ജീവപര്യന്തം

Chottaraj

മുംബൈ: ഹോട്ടലുടമയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം തടവു ശിക്ഷ. 2001ൽ ഹോട്ടലുടമയായ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മഹാരാഷ്ട്ര കൺട്രോൾ ഒഫ് ഓർഗനൈസ്ഡ് ക്രൈം ആക്റ്റ് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

ഗുണ്ടാ പിരിവ് നൽകിയില്ലെന്ന് ആരോപിച്ചാണ് 2001 മേയ് 4ന് ഗോൾഡൺ ക്രൗൺ ഹോട്ടൽ ഉടമയായ ജയാ ഷെട്ടിയെ ഹോട്ടലിന്‍റെ ഒന്നാം നിലയിൽ വച്ച് ഛോട്ടാ രാജൻ വെടിവച്ചു കൊന്നത്.

ജയാ ഷെട്ടിക്കായി അനുവദിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനമുപയോഗിച്ച് അകലേക്ക് മാറ്റിയതിനു ശേഷമാണ് കൊല നടത്തിയത്.

Share this story