മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം: ജ്ഞാനേഷ് കുമാറിനെതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം

Election

ന്യൂഡൽഹി: ഭാരതത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പുതിയ നോട്ടീസ് നൽകി. കഴിഞ്ഞ മാർച്ച് മാസത്തിൽ പ്രതിപക്ഷം നൽകിയ സമാനമായ നോട്ടീസ് സ്പീക്കറും രാജ്യസഭാ ചെയർമാനും തള്ളിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

​തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ നടപടികളുണ്ടാകുന്നുവെന്നും, വോട്ടർപട്ടിക പരിഷ്കരണത്തിൽ അപാകതകളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഏകദേശം 180-ഓളം എംപിമാരുടെ പിന്തുണയോടെയാണ് ഈ നീക്കം. ഭരണഘടനയുടെ 324(5) അനുച്ഛേദം അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ നടപടിക്രമങ്ങളിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും പുറത്താക്കാൻ സാധിക്കൂ.

​അടുത്താഴ്ച പാർലമെന്റിൽ ഈ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ, ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് നേരത്തെ നോട്ടീസ് തള്ളിക്കൊണ്ട് അധികൃതർ വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഈ രാഷ്ട്രീയ നീക്കം നിർണ്ണായകമായി കാണപ്പെടുന്നു.

Tags

Share this story