മുഖ്യമന്ത്രി പദം പങ്കിടാം; ഫോർമുലയുമായി സിദ്ധരാമയ്യ, പ്രതികരിക്കാതെ ഡി കെ

dk

കർണാടകയിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമാകാതെ അനിശ്ചിതത്വം തുടരുന്നതിനിടെ ഫോർമുല മുന്നോട്ടുവെച്ച് സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറുമായി പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്നതാണ് നിർദേശം. 

അതേസമയം ഡി കെ ശിവകുമാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. 70 ശതമാനം എംഎൽഎമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. എന്നാൽ കോൺഗ്രസിന്റെ വിജയശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന ഡികെ ശിവകുമാറിനെ ഒറ്റയടിക്ക് തള്ളിക്കളയാനും ഹൈക്കമാൻഡിന് സാധിക്കില്ല

ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദവികൾ ശിവകുമാർ ഒന്നിച്ച് വഹിക്കട്ടെ എന്നാണ് എഐസിസി നിർദേശം. മല്ലികാർജുന ഖാർഗെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
 

Share this story