ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ സമരവേദിയിൽ; പിന്തുണയുമായി കപിൽ സിബലും ഫാറൂഖ് അബ്ദുള്ളയും

kerala delhi

കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് കൂടുതൽ ദേശീയ നേതാക്കളുടെ പിന്തുണ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സമരവേദിയിൽ എത്തി. തമിഴ്‌നാട് മന്ത്രി പഴനിവേൽ ത്യാഗരാജനും സമരത്തിന് പിന്തുണ അറിയിച്ച് വേദിയിലെത്തി. 

നാഷണൺ കോൺഗ്രസ് നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും കപിൽ സിബലും സമരത്തിൽ പങ്കെടുത്തു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുടങ്ങിയവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്

സമരത്തിന് തൊട്ടുമുമ്പ് ലീഗ് എംപി പി വി അബ്ദുൽ വഹാബ് മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. കേരളാ ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാൽ പിന്തുണ അറിയിക്കാനല്ലെന്നും മര്യാദയുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും വഹാബ് പ്രതികരിച്ചു
 

Share this story