ഷാക്‌സ്ഗാം താഴ്‌വര തങ്ങളുടേതെന്ന് ചൈന; ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇന്ത്യ
ഷാക്‌സ്ഗാം താഴ്‌വരക്ക് മേലുള്ള അവകാശവാദം ആവർത്തിച്ച് ചൈന. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ഇന്ത്യ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു
പ്രദേശം ഇന്ത്യയുടേതാണെന്നും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇന്ത്യ പറഞ്ഞിരുന്നു. 1963ൽ പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്‌സ്ഗാം താഴ് വരയിലെ 5180 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈനക്ക് നിയമവിരുദ്ധമായി വിട്ടു കൊടുക്കുകയായിരുന്നു
ഷാക്‌സ്ഗാം ഇന്ത്യയുടെ പ്രദേശമാണ്. പാക്കിസ്ഥാനുമായുള്ള ചൈനയുടെ കരാർ നിയമവിരുദ്ധമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്നും ഇന്ത്യ അറിയിച്ചു.
