ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം പൂർണമായും ആർസിബിക്കെന്ന് കുറ്റപത്രം

rcb

ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബിക്കാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐ.പി.എല്ലിൽ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിലാണ് കുറ്റപത്രം.

ദുരന്തത്തിൽ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മന്റ് കമ്പനിയായ ഡിഎൻഎക്കും കെ.എസ്.സിഎക്കും കൂട്ടുത്തരവാദിത്തമുണ്ട്. 2200 പേജുള്ള കുറ്റപത്രത്തിൽ പരിപാടിയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും അപകടത്തിന്റെ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും മൊഴികളും ഉണ്ടെന്ന് സിഐഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ജൂൺ നാലിന് വൈകുന്നേരമായിരുന്നു ആൾക്കൂട്ട ദുരന്തമുണ്ടായത്. സംഭവത്തിൽ 11 പേർക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടമായത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങൾ ദുരന്തത്തിലേക്ക് വഴിമാറിയത്.
 

Tags

Share this story