ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹി വിമാനത്താവളത്തിൽ വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാണെന്നാണ് പോലീസ് നിഗമനം. 37കാരിയായ കിരൺ എന്ന ഉദ്യോഗസ്ഥയാണ് മരിച്ചത് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ സിഐഎസ്എഫ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.

Tags

Share this story