പൗരത്വ ഭേദഗതി: മുസ്ലിം വിഭാഗം ഭയപ്പെടേണ്ട, കുടിയേറ്റക്കാരെ തിരിച്ചയക്കില്ലെന്ന് കേന്ദ്രം

പൗരത്വ ഭേദഗതി വിജ്ഞാപനത്തിന്റെ പേരിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. അനധികൃത മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ട. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ നിലവിൽ ധാരണയൊന്നുമില്ലെന്നും പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു

ഒരു ഇന്ത്യൻ പൗരനോടും സിഎഎയുടെ അടിസ്ഥാനത്തിൽ രേഖകൾ ചോദിക്കില്ല. ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും നിലവിലുള്ള നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ തടസ്സമില്ല. അയൽ രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണക്കുറിപ്പിലൂടെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. 

അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഡൽഹിയിൽ ഇന്നും പ്രതിഷേധം തുടരും. ഡൽഹി സർവകലാശാലയിൽ ഇന്നലെ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാർഥികളെ ക്യാമ്പസിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇന്നും പ്രതിഷേധം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
 

Share this story