രാജ്യത്ത് ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ

shantanu

രാജ്യത്ത് ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. ബംഗാളിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. 

അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കും. ഇതെന്റെ ഉറപ്പാണ്. ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചക്കുള്ളിൽ നടപ്പാക്കുമെന്നും ശന്തനു താക്കൂർ പറഞ്ഞു
 

Share this story