സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്

UPSC

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്ക് കരസ്ഥമാക്കി. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. തിരുവനന്തപുരം നരുവമൂട് സ്വദേശി ജെ എസ് ശ്രീജക്ക് 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ രാജിന് 109ാം റാങ്കുമുണ്ട് 

ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാർഥിയാണ് അജയ് ആർ രാജ്. മറ്റൊരു മലയാളി സിദ്ധർഥ എം ജോയി 271ാം റാങ്കും സ്വന്തമാക്കി. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്

ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷ നടന്നു. അഭിമുഖം അവസാനിച്ച് ഒരാഴ്ചക്കുള്ളിലാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 958 പേരാണ് ഇത്തവണ സിവിൽ സർവീസ് അന്തിമ പട്ടികയിൽ ഇടം നേടിയത്


 

Tags

Share this story