സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹനക്ക് ആറാം റാങ്ക്

upsc
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. മലയാളിയായ ഗഹന നവ്യ ജയിംസിന് ആറാം റാങ്ക് ലഭിച്ചു. മറ്റൊരു മലയാളിയായ വി എം ആര്യക്ക് 36ാം റാങ്കും ലഭിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. ഗരിമ ലോഹ്യക്കാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് ഉമ ഹാരതിക്കും ലഭിച്ചു. ആറാം റാങ്ക് നേടിയ ഗഹന പാലാ പുലിയന്നൂർ സ്വദേശിനിയാണ്. 36ാം റാങ്ക് നേടിയ ആര്യ തിരുവനന്തപുരം സ്വദേശിനിയും.
 

Share this story