സി.ജെ.പി പ്രതിഷേധം; ഡൽഹി ജന്തർ മന്തറിൽ കർശന നിയന്ത്രണങ്ങളും നിരോധനാജ്ഞയും
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മുംബെയിലും ഡൽഹിയിലെ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഡൽഹി പോലീസ്.
പൊതുസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി ന്യൂഡൽഹി ഡിസ്ട്രിക്റ്റിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം സെക്ഷൻ 163 (പഴയ 144-ാം വകുപ്പ്) പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ തടിച്ചുകൂടുന്നതിനും പ്രകടനങ്ങൾ നടത്തുന്നതിനും നിരോധനമുണ്ട്.
സമരത്തിന്റെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസ്, പട്ടേൽ ചൗക്ക്, ജന്തർ മന്തർ റോഡ്, ടോൾസ്റ്റോയ് മാർഗ് തുടങ്ങിയ പ്രധാന പാതകളിൽ പോലീസ് ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിക്ക് പുറമെ മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലും പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.
