എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

അഭിജിത്ത്

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നവംബർ 7 ശനിയാഴ്ച കൊച്ചിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു.

​'ജന്തർ മന്തർ @ കൊച്ചി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രതിഷേധ പരിപാടി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്താണ് നടക്കുക. "ജനാധിപത്യം സംരക്ഷിക്കുക! എസ്‌ഐആർ റദ്ദാക്കുക!" എന്ന മുദ്രാവാക്യമുയർത്തിയാണ് സിജെപി പോരാട്ടത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

​ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കും അറസ്റ്റിനും ശേഷം സിജെപി സംഘടിപ്പിക്കുന്ന ആദ്യ പ്രധാന പ്രതിഷേധ പരിപാടിയാണിത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കൊച്ചിയിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. 

Tags

Share this story