ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കർഷകരും പോലീസും തമ്മിൽ സംഘർഷം

janta

dജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരത്തിന്  പിന്തുണ അറിയിച്ചെത്തിയ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. അതേസമയം സമാധാനപൂർവ്വം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർഥിച്ചു.

പതിനാറാം ദിവസമാണ് ജന്തർ മന്തറിൽ ഗുസ്തിതാരങ്ങളുടെ സമരം. താരങ്ങൾക്ക് പിന്തുണയുമായി എത്തിയ സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗത്തിലെ പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പൊലീസ് തീർത്ത ബാരിക്കേഡ് ഭേദിച്ച് സമരവേദിയിലെത്തിയത്തിയത്ത്. 

തുടർ സമരങ്ങൾക്കും സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ മാസം 21ന് മുമ്പ് ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വളയുമെന്നാണ് ഗുസ്തി താരങ്ങളുടെ മുന്നറിയിപ്പ്
 

Share this story