മണിപ്പൂരിൽ വീണ്ടും സംഘർഷം: ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ചു, സൈന്യം സ്ഥലത്തിറങ്ങി
Mon, 22 May 2023

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ മാർക്കറ്റിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. മെയ്‌തേയി വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്.
മെയ്‌തേയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിന് വഴിവെച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗോത്രേതര വിഭാഗമാണ് മെയ്‌തേയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. അതേസമയം 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.