കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സൈനികർക്ക് കൂടി വീരമൃത്യു
May 5, 2023, 18:16 IST

കാശ്മീർ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ മുതലാണ് കാണ്ഡി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പോലീസും സ്ഥലത്തെത്തിയത്
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതിന് പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. നാല് സൈനികർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരാണ് ചികിത്സക്കിടെ മരിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.