കർഷക സമരത്തിനിടെ സംഘർഷം: ബാരിക്കേഡുകൾ തകർത്തു; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

farmers

ഡൽഹിയിൽ കർഷക സമരത്തിനിടെ സംഘർഷം. പഞ്ചാബ്, ഹരിയാന അതിർത്തിയായ ശംബുവിലാണ് സംഘർഷമുണ്ടായത്. പോലീസ് സമരക്കാർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ പോലീസിന്റെ ബാരിക്കേഡുകൾ തകർത്തു. കർഷകരുടെ ട്രാക്ടറുകൾ പോലീസ് പിടിച്ചെടുത്തു

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷക സംഘടനകൾ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഡൽഹി അതിർത്തികളിൽ കമ്പിവേലിയും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്

ഡൽഹി, ഹരിയാന, യുപി അതിർത്തികളിൽ ഇന്നലെ രാത്രിയോടെ തന്നെ കർഷകർ എത്തിയിരുന്നു. രാത്രി വൈകിയും കേന്ദ്രമന്ത്രിമാരുമായി നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് കർഷകർ മാർച്ചുമായി മുന്നോട്ടുപോയത്.
 

Share this story