കനത്ത തോൽവിക്ക് പിന്നാലെ ലാലുവിന്റെ വീട്ടിൽ കലഹം; മൂന്ന് പെൺമക്കൾ കൂടി വീട് വിട്ടു

lalu

ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ കുടുംബകലഹം രൂക്ഷം. ലാലു പ്രസാദ് യാദവിന്റെ മൂന്ന് പെൺമക്കൾ കൂടി സഹോദരൻ തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. മറ്റൊരു മകൾ രോഹിണി ആര്യ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജലക്ഷ്മ, ചന്ദ, രാഗിണി എന്നിവർ വീട് വിട്ടത്

രോഹിണി ആര്യ നേരത്തെ തന്നെ വീട് വിട്ടിരുന്നു. അതേസമയം ആരോപണത്തോട് തേജസ്വി യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ പ്രശ്‌നങ്ങൾക്കും കാരണം തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാരുടെ ആരോപണം. 

അതിനിടെ ലാലുവിന്റെ മറ്റൊരു മകനായ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനായി ആർജെഡിയുടെ യോഗം ഇന്ന് നടക്കും. പട്‌നയിലെ തേജസ്വിയുടെ വസതിയിലാണ് യോഗം. 143 സീറ്റിൽ മത്സരിച്ച ആർജെഡിക്ക് 25 സീറ്റിൽ മാത്രമാണ് ജയിക്കാനായത്.
 

Tags

Share this story